പൂഞ്ഞാറിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അഞ്ച് പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ; ഉദ്ഘാടനം ഞായറാഴ്ച

കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി ഉപയോഗിച്ച്‌ ഓടുന്ന വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനായി പുതുതായി അഞ്ചു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അനുവദിച്ചു. മുണ്ടക്കയം, എരുമേലി, പാറത്തോട്, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ ഇവ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും വൈദ്യുത വകുപ്പ് ഒരുക്കുകയാണ്.

Advertisements

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്തുടനീളം വൈദ്യുതി വാഹനങ്ങള്‍ക്കായി സ്ഥാപിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ഇതിന്റെ ഭാഗമായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഞായറാഴ്ച രണ്ടിന് മുണ്ടക്കയം ഗാലക്‌സി ജംഗ്ഷന് സമീപം പുതുതായി സ്ഥാപിച്ചിട്ടുള്ള ചാര്‍ജിംഗ് സ്റ്റേഷനില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിക്കും. യോഗത്തില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിക്കും

Hot Topics

Related Articles