കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ 12 വയസുകാരിയെ സെക്യൂരിറ്റി ജീവനക്കാരൻ പീഡിപ്പിച്ചു; പീഡിപ്പിച്ചത് ഡ്യൂട്ടിസമയത്ത് യൂണിഫോമിൽ ; പോക്‌സോ നിയമപ്രകാരം കേസെടുത്തു പൊലീസ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ച സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്.

Advertisements

തേഞ്ഞിപ്പാലത്തെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ കഴിഞ്ഞ ദിവസം ക്യാംപസ് ഭൂമിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെണ്കുട്ടികളിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുയുമായിരുന്നു. 12 വയസ്സുള്ള പെണ്കുട്ടിയാണ് പീഡനത്തിന് ഇരയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠൻ പീഡനം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. സർവ്വകലാശാലയിൽ കരാർ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സർവ്വീസിൽനിന്നും പുറത്താക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. നിലവിൽ തേഞ്ഞിപ്പാലം പൊലീസിന്റെ കസ്റ്റഡിയിലാണ് മണികണ്ഠൻ. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles