കോട്ടയം മണർകാട് എസ്.എച്ച് ഒ.യ്ക്ക് സ്ഥലം മാറ്റം : പകരമെത്തുന്നത് ശാന്തൻപാറയിൽ നിന്നും എസ്.എച്ച്. ഒ: സംസ്ഥാനത്ത് 55 എസ്.എച്ച്.ഒമാർക്ക് സ്ഥലം മാറ്റം

കോട്ടയം : കോട്ടയം മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് സ്ഥലം മാറ്റം. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.സി മനോജ്കുമാറിനെ ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ശാന്തൻപാറയിൽ നിന്നും അനിൽ ജോർജിനെയാണ് മണർകാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ ആയി നിയോഗിച്ചിരിക്കുന്നത്. ഇത് കൂടാതെ സംസ്ഥാനത്തെ 55 എസ്.എച്ച്. ഒമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

Advertisements

കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നിന്നും യു. ബിജുവിനെ പത്തനംതിട്ട ക്രൈം ബ്രാഞ്ചിലെ നിലവിലുള്ള തസ്തികയിൽ നിയമിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ കൊടുമൺ സ്റ്റേഷൻ ഹൗസ് ഓഫിസറായ എസ്. മഹേഷ് കുമാറിനെ , വിപിൻ ഗോപിനാഥിന് പകരം പമ്പ പൊലീസ് സ്റ്റേഷനിൽ നിയമിച്ചിട്ടുണ്ട്. വിപിൻ ഗോപിനാഥിനെ കീഴ് വായ്പൂർ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്. ഒ ആയി നിയമിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കി
വണ്ടിപ്പെരിയാർ എസ്.എച്ച്. ഒ ടി.ഡി സുനിൽ കുമാറിനെ മുല്ലപ്പെരിയാറിലേയ്ക്കും, പകരം ഉടുമ്പു ഞ്ചോലയിൽ നിന്ന് ഫിലിപ്പ് സാമിനെ വണ്ടിപ്പെരിയാറിലേയ്ക്കും നിയമിച്ചിട്ടുണ്ട്. വാഗമണ്ണിൽ നിന്ന് ക്ലീറ്റസ് ജോസഫ് അടിമാലിയിലേയ്ക്ക് മാറിയപ്പോൾ കെ.സുധീർ വാഗമണ്ണിൽ എത്തി.

Hot Topics

Related Articles