ആൽഫിയയെും ആൽഫിനെയും തനിച്ചാക്കി അച്ഛനും അമ്മയും മടങ്ങി; കുമരകം ചീപ്പുങ്കലിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദമ്പതിമാർ മരിച്ചു; ഒരു വയസുകാരി മകൾ അത്ഭുതകരമായി രക്ഷപെട്ടു; മൂന്നര വയസുകാരൻ ആൽഫിന്റെ കാലിന് ഗുരുതര പരിക്ക്; വീഡിയോ കാണാം

കുമരകം: ചീപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതിമാർ മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികളിൽ ഒരു വയസുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസുകാരൻ മകൻ കാലിന് ഒടുവുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വൈക്കം കുടവച്ചൂർ കിടങ്ങനശേരിയിൽ ഹൗസിൽ ജസിൻ (35) സുമി (33) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്നര വയസുകാരൻ ആൽഫിൻ കാലിന് ഒടിവോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആൽഫിയ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പം ബൈക്കിൽ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വാഹനത്തിലാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. രണ്ടു പേരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തെ തുടർന്നു പതിനഞ്ച് മിനിറ്റോളം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. തുടർന്നു ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം നീക്കിയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ദമ്പതിമാരുടെ രണ്ടു പേരുടെയും മരണം സംഭവിച്ചിരുന്നു. കുട്ടികൾ രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മരണ വിവരമറിഞ്ഞ് ഇരുവരുടെയും മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. വണ്ടിയോടിച്ചിരുന്ന മണര്‍കാട് മങ്ങാട്ടുമഠം പുരുഷോത്തമന്‍ നായരെ (70)ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി.

Hot Topics

Related Articles