കോന്നി: മങ്കി പോക്സിനേക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടാ ജാഗ്രത മാത്രം മതിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . കോന്നി മെഡിക്കൽ കോളേജിൽ ചേർന്ന വികസന സമിതി യോഗത്തിനു ശേഷം വാർത്താ ലേഖകരോടു സംസാരിക്കയായിരുന്നു മന്ത്രി . കോന്നി മെഡിക്കൽ കോളേജ് പൂർണ്ണ തോതിൽ പ്രവർത്തന സജ്ഞമാക്കുകയാണ് എന്നതാണ് സർക്കാരിന്റെ മുന്നിലുള്ളത്.
100 വിദ്യാർത്ഥികൾക്ക് താമസിക്കുവാനുള്ള ഹോസ്റ്റലിന്റെ പണി ഒക്ടോബറോടെ പൂർത്തിയാകും. നാഷണൽ മെഡിക്കൽ കമ്മീഷൻ ഇൻസ്പെക്ട് ചെയ്തതിന്റെ റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ അവർ ചൂണ്ടിക്കാട്ടിയവ പരിഹരിച്ച് കത്തയച്ചിട്ടുണ്ട്. ഇവിടെ ജീവിത ശൈലി മരുന്നുകൾ ലഭ്യമല്ല എന്ന പരാതിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുവെന്നും ആരോഗ്യ വകുപ്പ് മന്തി പറഞ്ഞു. കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ , ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ , മന്ത്രിയുടെ നോമിനി പി.ജെ അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.