റാന്നി: അരുണ്‍ രാജ് ചികില്‍സാ ധനസഹായ ഫണ്ടിലേക്ക് വാര്‍ഡ് 11-ല്‍ നിന്നും 65350 രൂപ ശ്രീ വി.ഓ രാജനോടൊപ്പം മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് ഏരിയാ സെക്രട്ടറി ശ്രീ പി.ആര് പ്രസാദിന് കൈമാറി. ഈ കാരുണ്യ നിധിയിലേക്ക് ചെറുതും വലുതുമായ തുക നല്കിയ മുഴുവന്‍ ആള്‍ക്കാര്‍ക്കും ഈ കാര്യണ്യ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ കുടുംബശ്രീ അംഗങ്ങള്‍ക്കും സ്ക്വാഡ്പ്രവര്ത്തകര്ക്കും നന്ദിയും കടപ്പാടും സംഘാടകര്‍ അറിയിച്ചു. അരുണ്‍ രാജ് ഇപ്പോള്‍ അമൃതാ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. നവംബര്‍ 10 ന് ശേഷം എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ വാര്‍ഡുകളില്‍ നിന്നും കിട്ടിയ തുക അരുണ്‍ രാജിന് കൈമാറുന്നതായിരിക്കും എന്ന് ടി.പി അജി പറഞ്ഞു.
Advertisements