വൈക്കം: ആരോഗ്യ സർവകലാശാല നടത്തിയ നഴ്‌സിംഗ് പരീക്ഷയിൽ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ആശുപത്രിയുടെ കീഴിലുള്ള ബിസി എഫ് നഴ്‌സിംഗ് കോളേജിന് നൂറ് ശതമാനം വിജയം. നാല് ഡിസ്റ്റിീങ്ഷനും ബാക്കി മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസും നേടിയാണ് നൂറു മേനി വിജയം കൊയ്തത്. ബിസി എഫ് നഴ്‌സിംഗ് കോളേജ് ഹാളിൽ 2020, 2021 ബാച്ച് വിദ്യാർഥികളുടെ ബിരുദ ദാനവും ഇന്നലെ നടന്നു.
ബിസി എഫ് ചെയർമാൻ ഡോ.കെ.പി. പരമേശ്വരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിരുദദാനം കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ പ്രഫ. ഡോ. മോഹനൻകുന്നുമ്മൽ നിർവഹിച്ചു. യോഗത്തിൽ ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്‌പൈൻ സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ജാസർമുഹമ്മദ് ഇക്ബാൽ, ഡയറക്ടർ പി.കെ.ഹരികുമാർ , പ്രിൻസിപ്പൽ പ്രഫ.നിഷ വിൽസൺ, ഓപ്പറേഷൻസ് ഡയറക്ടർ എം.എം.വർഗീസ്, ഫിസിയോതെറാപ്പി പ്രിൻസിപ്പൽ പ്രഫ.കെ.എസ്.ശരത്, നഴ്‌സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ കെ.ആർ.വിശ്വപ്രിയ , നഴ്‌സിംഗ് സൂപ്രണ്ട് ജെയിൻസെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ക്രിസ്റ്റി ജേക്കബ് മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.പൊന്നി, വിദ്യാർഥി പ്രതിനിധികളായ ആതിര രമേഷ് ,സുരഭിസുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു