പാറത്തോട്: മുക്കാലി, പയ്യംപള്ളില്‍ ഡേവിഡ് ഫിലിപ്പ് (കുഞ്ഞൂഞ്ഞ്-96) നിര്യാതനായി. സംസ്കാരം ജൂലായ് 31 ഞായറാഴ്ച 11.30ന് ഭവനത്തില്‍ ആരംഭിച്ച് പാറത്തോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് ജോര്‍ജ് ഗ്രേസി മെമ്മോറിയല്‍ പള്ളിയില്‍. ഭാര്യ തങ്കമ്മ മൈലപ്ര വലിയകാലായില്‍ കുടുംബാംഗം. മക്കള്‍: ജോളിക്കുട്ടി ജോണ്‍, ഫിലിപ്പ് ഡേവിഡ്, ലില്ലിക്കുട്ടി വര്‍ഗീസ്, പരേതനായ വര്‍ഗീസ് പി.ഡി, തോമസുകുട്ടി പി.ഡി., സജി പി.ഡി., ബിനു പി.ഡി. (ബിഎസ്എഫ്), റെനി തോമസ്. മരുമക്കള്‍: പരേതനായ പി.വി. ജോണ്‍ പൂത്തറ, മറിയാമ്മ വി.കെ. (റബര്‍ബോര്‍ഡ്), വര്‍ഗീസ് കല്ലൂര്‍താഴ്ചയില്‍, എല്‍സി വലിയതാഴത്ത്, ആലീസ് വാഴവേലില്‍, ഷൈനി ഇലഞ്ഞിയില്‍, റാണി കുന്നിപ്പറമ്പില്‍, വി.ടി. തോമസ് വലിയപീടികയില്‍. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.