റോഡ് മുറിച്ച് നടക്കാൻ നിന്ന കോടിമത ഹോട്ടൽ മലബാർ മജ്‌ലിസ് ജീവനക്കാരന് ക്രൂരമർദനം; ചോഴിയക്കാട് സ്വദേശിയെ മർദിച്ചത് ഓട്ടോയിലെത്തിയ സാമൂഹ്യ വിരുദ്ധ സംഘം; പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ

കോട്ടയം: റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്നതിനിടെ ഇടിക്കാനെത്തിയത് ചോദ്യം ചെയ്ത ഹോട്ടൽ തൊഴിലാളിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച് ഓട്ടോയിലെത്തിയ സാമൂഹ്യ വിരുദ്ധ സംഘം . കോടിമത നാലുവരിപ്പാതയ്ക്കു സമീപം പ്രവർത്തിക്കുന്ന മലബാർ മജ്‌ലിസ് കുഴിമന്തിക്കടയിലെ ജീവനക്കാരനെയാണ് ഒരു സംഘം ഓട്ടോ ഡ്രൈവർമാർ ആക്രമിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പനച്ചിക്കാട് ചോഴിയക്കാട് ശ്രീഭവനിൽ എസ്.ആർ ഭവനിൽ ഗോകുൽ കൃഷ്ണ(22)യെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇദ്ദേഹം ചിങ്ങവനം പൊലീസിൽ പരാതി നൽകി.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ കോടിമത നാലു വരിപ്പാതയിൽ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ഓൺലൈനായി ലഭിച്ച ഓർഡർ വിൻസർ കാസൽ ഹോട്ടലിൽ നൽകുന്നതിനായാണ് ഗോകുൽ ഇവിടെ എത്തിയത്. തുടർന്ന്, ഇദ്ദേഹം ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്ത ശേഷം പുറത്തേയ്ക്ക് വന്നു. റോഡിന്റെ എതിർ വശത്തുള്ള തന്റെ ഹോട്ടലിലേയ്ക്കു പോകുന്നതിനായി റോഡ് മുറിച്ച് കടക്കാൻ റോഡരികിൽ നിൽക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷ ഗോകുലിനു നേരെ എത്തി. ഗോകുലിനെ ഇടിക്കാനെത്തിയ ഓട്ടോറിക്ഷയിലുണ്ടായിരുന്നവർ പിന്നീട് അസഭ്യം വിളിയും തുടർന്നു. ഇതോടെ ഇവരോട് എന്തിനാണ് അസഭ്യം വിളിക്കുന്നതെന്ന് ഗോകുൽ ചോദിച്ചു. ഈ സമയം ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വന്ന അക്രമി സംഘം ഗോകുലിനെ ആക്രമിക്കുകയായിരുന്നു. അടിയേറ്റ് റോഡിൽ വീണ ഗോകുലിനെ മർദിയ്ക്കുകയും, ചവിട്ടുകയും സംഘം ചെയ്തു. ബഹളം കേട്ട് എത്തിയ ഹോട്ടൽ ജീവനക്കാരാണ് ഗോകുലിനെ രക്ഷിച്ചത്. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഇതിനിടെ ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷനും രംഗത്ത് എത്തി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ച പ്രതികളെ എത്രയും വേഗം കണ്ടെത്തണം. കുറ്റക്കാർക്ക് എതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. ഇവർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ആക്രമണത്തിൽ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് , യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയൻ ജേക്കബ്, യൂണിറ്റ് ട്രഷറാർ എ.എസ് പ്രെമി എന്നിവർ പ്രതിഷേധിച്ചു.

Hot Topics

Related Articles