വൈക്കം: വീട്ടിൽ വെള്ളമുണ്ടായിരുന്നതിനാൽ വയോധികയുടെ മൃതദേഹം സംസ്കരിക്കാനായില്ല , സ്വന്തം വീട്ടു വളപ്പിൽ സംസ്കരിക്കാൻ സൗകര്യമൊരുക്കി ജനപ്രതിനിധി മാതൃകയായി.മറവൻതുരുത്ത് ഇടവട്ടം തേരേക്കൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ഗൗരി (98 )യുടെ മൃതദേഹം സംസ്കരിക്കാൻ മറവൻതുരുത്ത് പഞ്ചായത്ത് അംഗവും അയൽവാസിയുമായ ബി.ഷിജുവാണ് സ്വന്തം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കാൻ ഉദാരത കാട്ടിയത്.
Advertisements