12 ലക്ഷം രൂപയുടെ ധന സഹായവുമായി പൂഞ്ഞാറിൽ എം.എൽ.എയുടെ കാരുണ്യ സ്പർശം

കോട്ടയം : പൂഞ്ഞാറിലെ നിർധനരായ കിടപ്പു രോഗികൾക്ക് ഇനി എം എൽ എ യുടെ ധന സഹായം വീട്ടിലെത്തും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന സന്നദ്ധ സേവന സംഘടന ആയ എം.എൽ.എ സർവീസ് ആർമി യുടെ നേതൃത്വത്തിൽ വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പാലിയേറ്റീവ് കെയർ മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട നിർധനരായ 100 കിടപ്പു രോഗികൾക്ക് പ്രതിമാസം 1000 രൂപാ വീതം 12 മാസത്തേക്ക് 12,000 രൂപയുടെ ധനസഹായമാണ് നൽകുക.

Advertisements

ഈ പദ്ധതിയിലേയ്ക്ക് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കും അവരുടെ വീടുകളിൽ എത്തി ആദ്യഗഡു ധന സഹായം കൈമാറി.നിയോജക മണ്ഡലത്തിന് കീഴിലെ എല്ലാ പഞ്ചായത്തിലും സ്വാന്തന പരിചരണ പദ്ധതി പ്രകാരം 10 പേരെ വീതം തിരഞ്ഞെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മറ്റു പഞ്ചായത്തുകളിലും ഈ മാസം തന്നെ ആദ്യഗഡു വിതരണം നടത്തും. തുടർന്ന് 11 മാസത്തേക്ക് 1000 രൂപ പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകുന്നതാണ്. യശശരീരനായ കെ എം മാണി സാറിന്റെ ഓർമ്മയ്ക്ക് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും എംഎൽഎ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യഗഡു വിതരണത്തിന് എംഎൽഎ യോടൊപ്പം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്യാലിൽ, വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. കെ കുട്ടപ്പൻ, നിഷ സാനു, ബീനാ മധുമോഹൻ, രാജമ്മ ഗോപിനാഥ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ദേവസ്യാച്ചൻ വാണിയപ്പുര, സിപിഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി സിജു സി.എസ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സജി സി. എസ്‌, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും, കാരുണ്യ സ്പർശം പദ്ധതി കോർഡിനേറ്ററുമായ ജാൻസ് വയലിക്കുന്നേൽ, പൊതുപ്രവർത്തകരായ വിനോദ് കൈപ്പള്ളി, ജയൻ എ.സി, സണ്ണി വാവലാങ്കൽ, ആന്റണി അറയ്ക്കപ്പറമ്പിൽ, ജോസ് കോലോത്ത്, ബെന്നി കുളത്തിനാൽ, റോയി വിളക്കുന്നേൽ, ജെയിംസ് മാറാമറ്റം,ജെസ്റ്റിൻ കുന്നുംപുറം, അലൻ വാണിയപ്പുര, ജോർജ്ജുകുട്ടി കുഴിവേലി പ്പറമ്പിൽ, മജോ മുളങ്ങാശ്ശേരി, ജോസ് വടകര, ജോമി മുളങ്ങാശ്ശേരി, ജോസുകുട്ടി കോക്കാട്ട്, മാത്തച്ചൻ കോക്കാട്ട്, സിബി വാണിയ പ്പുര, ജോർജുകുട്ടി കുറ്റിയാനി, ജോണി മുണ്ടാട്ട്, വക്കച്ചൻ തട്ടാംപറമ്പിൽ, സിബി വരകുകാല, ജോസ് കുന്നത്ത്, ബേബിച്ചൻ വാണിയപ്പുര, സിബി പതിയിൽ, അമൽ കോക്കാട്ട് മുതലായവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.