കൂരോപ്പടയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം; അറുപത് പവനോളം കവർന്നു; മോഷണം നടന്നത് വൈദികന്റെ വീട്ടിൽ

കോട്ടയം: വീട്ടിൽ ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വൈദികന്റെ വീട്ടിൽ നിന്നും അറുപത് പവൻ കവർന്നു. സ്വർണവും പണവുമായി മോഷ്ടാവ് രക്ഷപെടുന്നതിനിടെ കയ്യിൽ നിന്നും സ്വർണം വഴിയിൽ വീണു പോകുകയും ചെയ്തു. കോട്ടയത്ത് കൂരോപ്പടയിലാണ് വൻ കവർച്ച നടന്നത്. വീട്ടുകാർ പുറത്തേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്നാണ് അൻപത് പവൻ സ്വർണവും പണവും കവർന്നത്. കോട്ടയം പാമ്പാടി കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.

Advertisements

കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടവേ, മോഷ്ടാവിനെ കൈയിൽ നിന്നും വീണു എന്ന് കരുതപ്പെടുന്ന നിലയിൽ രണ്ടര പവൻ സ്വർണം പുരയിടത്തിന്റെ പല ഭാഗത്തു നിന്നും കിട്ടി. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. ഫാദർ ജേക്കബ് നൈനാനും, ഭാര്യയും തൃക്കോതമംഗലത്തെ
ദേവാലയത്തിലേക്ക് പോയ സമയത്തും, മറ്റു കുടുംബാംഗങ്ങൾ പുറത്തേക്ക് പോയ സമയത്തുമാണ് കവർച്ച നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിന്റെ മറ്റു മുറികളിൽ വച്ചിരുന്ന അലമാരകളും കുത്തി തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്.
കവർച്ച നടത്താൻ എത്തിയവർ വീടുമുഴുവൻ മുളകുപൊടി വിതറി യിട്ടുമുണ്ട്. അച്ചന്റെ മുറിയിലെ അലമാര തകർത്ത് സ്വർണവും, പണവും കവരുകയും, മറ്റ് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമാണ്. പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽ കൂടി ഓടി രക്ഷപ്പെട്ടു എന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്.

വീട്ടുകാർ മറ്റൊരു ചടങ്ങിനു പോയപ്പോഴായിരുന്നു വീടിനുള്ളിൽ മോഷ്ടാവ് കയറിയത്. ഇവർ തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് അരിച്ചു പെറുക്കി പരിശോധന നടത്തി.

Hot Topics

Related Articles