കുടമാളൂർ: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്രീയാമൃതം തുടങ്ങി. ഗ്രാമ പഞ്ചായത്തംഗം ബിന്ദു ഹരികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സപ്തദിന സഹവാസ ക്യാമ്പ് സ്വാത്രീയാമൃതംഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ത്രേസ്യാമ്മ ചാക്കോ,ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ റാണി. ജെ, സ്‌കൂൾ ഹെഡ്മിസ്‌ട്രെസ് ഷീബാ എ. സി,ഷിന്റോമോൻ പി. എസ്,മനോജ് മാർക്കസ്, വിദ്യാ വി. ടി,ഷിബു വർക്കി,ദേവനന്ദ എസ്. ബി,ശ്രീകല വി. എൻ എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ പരിസരം,കുടമാളൂർ പിച്ചനാട്ടു കോളനി, ഒളശ അന്ധ വിദ്യാലയം എന്നീ സ്ഥലങ്ങളിലാണ് ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്.18ന് ക്യാമ്പ് സമാപിക്കും.