കോട്ടയം കെ.എസ്.ആർ.ടി.സി. ടെർമിനൽ നിർമാണം പൂർത്തിയാകുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർമ്മാണ പുരോഗതി വിലയിരുത്തി

കോട്ടയം :കെ.എസ്.ആർ.ടി. ബസ് ടെർമിനൽ ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്.

രാത്രി യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി , പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്ലറ്റ് സംവിധാനം ,അധുനിക റിസർവേഷൻ കൗണ്ടർ, പോലീസ് എയ്ഡ് പോസ്റ്റ് , യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ തിരു വഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. വിലയിരുത്തി. ഒരേ സമയം 10 ബസുകൾ നിരനിരയായി ടെർമിനലിന്റെ മുമ്പിൽ പാർക്കു ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ടെർമിനലിന്റെ നിർമ്മാണം . സ്റ്റാന്റിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിംഗ് ടെർമിനലിന്റെ മറുവശത്താണ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുറപ്പെടുന്ന ബസുകൾ മാത്രമാണ് ടെർമിനലിന്റെ മുമ്പിൽ എത്തുക. യാത്രക്കാർക്ക് ടെർമിനലിൽ നിന്നുകൊണ്ട് ബസിന്റെ ബോർഡ് നോക്കി ബസിൽ കയറാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ടെർമിനലിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ തീയേറ്റർ റോഡ് പൊളിച്ച് വീതി കൂട്ടി യാത്രക്കാർക്ക് മറുവശത്ത് കൂടിയും ടെർമിനലിൽ പ്രവേശിക്കാൻ കഴിയുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഈ ഭാഗത്ത് ഷോപ്പുകൾ നിർമ്മിച്ച് കെ.എസ്.ആർ.ടി.സി.ക്ക് മറ്റൊരു വരുമാനം കൂടി ലഭ്യമാക്കാൻ കഴിയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു.

Hot Topics

Related Articles