കോട്ടയം ചിറക്കടവിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ കയറി പണം കവർന്നു ; അയൽവാസി പോലീസ് പിടിയിലായി

കോട്ടയം : കോട്ടയം ചിറക്കടവിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി പോലീസ് പിടിയിലായി. മണക്കാട്ട് അമ്പലത്തിന് സമീപം ഒറ്റക്ക് താമസിക്കുന്ന റിട്ട.അധ്യാപിക പോറട്ടൂർ  ചെല്ലമ്മയുടെ വീട്ടിലാണ് വ്യാഴാഴ്ച മോഷണം നടന്നത്.കേസിൽ അയൽവാസി കൂടിയായ
പറപ്പള്ളിത്താഴെ രാജൻ എന്ന രാജേഷ് കെ.ആർ(53) നെയാണ് പൊൻകുന്നം പോലീസ് പിടികൂടിയത്.വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയും പ്രതി മോഷ്ടിച്ചു.രാജൻ ഈ വീട്ടിൽ പറമ്പിൽ പണിക്കും മറ്റുമായി എത്തിയിരുന്ന ആളായിരുന്നു. ഇത് മുതലെടുത്ത് പ്രതി വീടിനുള്ളിൽ കടന്ന് കയറി കിടപ്പ് മുറിയിൽ ബക്കറ്റിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പണം  കവരുകയായിരുന്നു. സ്ഥിരമായി ഇയാൾ ചെല്ലമ്മയുടെ പക്കൽ നിന്നും കടം വാങ്ങിയിരുന്നു എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇവർ രാജൻ ആവശ്യപ്പെട്ട തുക നൽകിയില്ല.

Advertisements

ഇതാണ് മോഷണം നടത്താൻ രാജനെ പ്രേരിപ്പിച്ചത്.വ്യാഴാഴ്ച ഇയാൾ ചെല്ലമ്മയുടെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയും വീടിനുള്ളിൽ കയറി ഇരിക്കുകയും ചെയ്തു.വിട്ടുടമസ്ഥ അടക്കളയിലോ മറ്റോ പോയ തക്കം നോക്കി പ്രതി പണം ഇരിക്കുന്ന സ്ഥലം മുൻകൂട്ടി മനസിലാക്കി  മുറിക്കുള്ളിൽ കയറി. പണമെടുത്ത് കൊണ്ട് ഓടി.മോഷണവിവരം മനസ്സിലാക്കിയ ചെല്ലമ്മ പൊൻകുന്നം പോലീസിൽ വിവരമറിക്കുക
യായിരുന്നു.തുടർന്ന് പോലീസ്  രാജനെ പിടികൂടുകയായിരുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ രാജേഷ്, എസ് ഐ റെജിലാൽ, എസ് ഐ അംശു പി എസ്, എ എസ് ഐ അജിത്ത് കുമാർ, എസ്.സി.പി.ഒ മാരായ  റിച്ചാർഡ് സേവ്യർ, ഷാജിചാക്കോ, സി പി ഒ ബിബിൻ കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Hot Topics

Related Articles