മുണ്ടക്കയത്ത് നവസങ്കൽപ് പദയാത്രയുടെയുടെയും ആഘോഷപരിപടികളുടെയും

മുണ്ടക്കയം : നവസങ്കൽപ് പദയാത്രയുടെയുടെയും ആഘോഷപരിപടികളുടെയും ഉൽഘാടനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ സലിം നിർവഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ റോയ് കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ. റോണി. കെ. ബേബി സ്വാതന്ത്രദിന സന്ദേശം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, മണ്ഡലം പ്രസിഡന്റ്റുമാരായ നൗഷാദ് ഇല്ലിക്കൽ, ടി.വി ജോസഫ്, ടി.എം . ഹനീഫ, സജി കൊട്ടാരം, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി എന്നിവർ സംസാരിച്ചു. യോഗത്തിൽ 75 മുതിർന്ന പ്രവർത്തകരെയും വിവിധ സൈനിക /പോലീസ് സേവനം നടത്തി തിരികെ വന്ന് കോൺഗ്രസിൽ ഭാരവാഹികൾ ആയി മുഴുവൻ സമയ പ്രവർത്തനം നടത്തുന്നവരെയും ആദരിച്ചു. വണ്ടൻപതാലിൽ നിന്നും മുണ്ടക്കയത്തേക്ക് നടന്ന പദയാത്രയുടെ ഫ്ലാഗ് ഓഫ്‌ ബ്ലോക്ക്‌ പ്രസിഡന്റിന് നൽകി കെപിസിസി ജനറൽ സെക്രട്ടറി നിർവഹിച്ചു. പങ്കെടുത്ത എല്ലാവരും ദേശീയപതാകയെന്തി ചിട്ടയായി പങ്കെടുത്തു. സമാപന സമയം എല്ലാവർക്കും ദേശീയ പതാകയും പായസവും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles