കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാട് കടത്തിയ ഗുണ്ടയുടെ ജാമ്യം റദ്ദാക്കി; ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചത് കൂവപ്പള്ളി സ്വദേശിയെ

കോട്ടയം: നാടുകടത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു മോഹൻ (30) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ കാപ്പാ നിയമ പ്രകാരം കോട്ടയം ജില്ലയിൽ നിന്ന് ആറു മാസത്തേക്ക് നാടുകടത്തിയിരുന്നു.

Advertisements

നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികളെ കണ്ടെത്തുകയും അത്തരം പ്രതികൾ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ കോടതിയിൽ റിപ്പോർട്ട് കൊടുത്ത് അവരുടെ ജാമ്യം റദ്ദു ചെയ്യുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുവാൻ കോട്ടയം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് നിർനിർദ്ദേശം നൽകിയിരുന്നു. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളായ മനു മോഹനനെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, വസ്തുവകകൾ നശിപ്പിക്കുക, ആക്രമിച്ച് പരിക്കേൽപ്പിക്കുക, വധശ്രമം നടത്തുക, സ്ത്രീകളെ അപമാനിക്കുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ നിരവധി കേസുകളാണ് നിലവിലുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയിട്ടുള്ളതാണ് . നിരന്തരം കുറ്റവാളിയായ മൻമോഹന്റെ നിലവിലെ ജാമ്യം റദ്ദ് ചെയ്യുന്നതിനുവേണ്ടി കോടതിയിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയും തുടർന്ന് ഇയാളെ ഇടുക്കി പെട്ടിമുടി എന്ന സ്ഥലത്തുനിന്നും എസ്സ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു . കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ഷിന്റോ പി കുര്യൻ എ.എസ്.ഐ സുനിൽ പി.പി, സി.പി.ഓ മാരായ ബോബി, സുധീഷ്, സതീഷ് ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles