അയ്യപ്പന് വഴിപാട് 107 പവൻ; സ്വർണ്ണം സമർപ്പിച്ചത് തിരുവനന്തപുരം സ്വദേശി

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവൻ തൂക്കമുള്ള സ്വർണമാല വഴിപാടായി സമർപ്പിച്ച് ഭക്തൻ. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വർണമാല വഴിപാടായി സമർപ്പിച്ചത്. വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമർപ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ശബരിമലയിൽ ദർശനത്തിനെത്തിയത്. തുടർന്ന് നടയിൽ സ്വർണമാല സമർപ്പിക്കുകയായിരുന്നു.ലെയർ ഡിസൈനിലുള്ള മാലയാണിത്. ആറ് ശതമാനം പണിക്കൂലിയും 862 ഗ്രാം സ്വർണത്തിന്റെ വിപണി വിലയും കണക്കാക്കിയാൽ മാലയ്ക്ക് ഏകദേശം 44.98 ലക്ഷം രൂപ വില വരും.

Advertisements

Hot Topics

Related Articles