കടുത്തുരുത്തിൽ ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത് തലയോലപ്പറമ്പ് , മുട്ടുചിറ സ്വദേശികൾ; ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ; അപകടകാരണം കണ്ടെത്താൻ പരിശോധന ശക്തമാക്കി പൊലീസ്

കോട്ടയം: കടുത്തുരുത്തിൽ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർത്ഥികൾക്കു ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും , മറ്റൊരാളെ മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു പേരുടെയും നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന. ഐഎച്ച്ആർഡി വിദ്യാർത്ഥി തലയോലപ്പറമ്പ് കാർത്തികയിൽ അനന്ദു ഗോപി (29) , മുട്ടുചിറ പോട്ടയിൽ അമൽ തോമസ് (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് രാജു എന്നയാള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന ജോബി ജോസിനെ ഗുരുതര പരിക്കുകളോടെ മുട്ടുചിറ ഹോളി ക്രോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisements

കോട്ടയം കടുത്തുരുത്തിയിൽ വാഹനാപകടം, രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കടുത്തുരുത്തി പാലാകരയിലാണ് രാവിലെ 10 മണിയോടെ സ്‌കൂട്ടറും, ബുള്ളറ്റും കൂട്ടിയിടിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽപ്പെട്ട ഡിയോ സ്‌കൂട്ടർ മൂന്നു യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ മൃതദേഹ മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്‌കൂട്ടർ പാലാകരയിൽ വച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവ സ്ഥലത്ത് എത്തി കേസെടുത്തു.

Hot Topics

Related Articles