വൈക്കം ചെമ്പിൽ ഏഴുപേരെ കടിച്ച തെരുവു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു : പ്രതിരോധ നടപടികളുമായി അധികൃതർ രംഗത്ത് : തുടരൻ ആക്രമണങ്ങളിൽ ഭയന്ന് ജനം

വൈക്കം: വൈക്കം ചെമ്പിൽ ഏഴുപേരെ കടിച്ചു പരിക്കേൽപിച്ചതെരുവ് നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.ഈ  നായയുടെ ജഡം പരിശോധന കേന്ദ്രത്തിലെത്തിച്ചവരടക്കംസമ്പർക്കത്തിലേർപ്പെട്ടവരെല്ലാം പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പേ വിഷബാധ സ്ഥിരീകരിച്ചതെരുവ് നായ മറ്റ് തെരുവ് നായ്ക്കളെ കടിച്ചതിന്റ അടിസ്ഥാനത്തിൽ തെരുവുനായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നത് തുടരുകയാണ്.

Advertisements

കഴിഞ്ഞ ദിവസം തെരുവുനായ വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കുറുപ്പൻ വീട്ടിൽ നവാസിനെ ആക്രമിച്ചെങ്കിലും കടിയേൽക്കാതെ തലനാരിഴയ്ക്കാണ്  രക്ഷപ്പെട്ടത്. നായ നവാസിനെ കടിക്കാൻ ശ്രമിച്ചെങ്കിലും പാന്റിലാണ് കടിയേറ്റത്. ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപം 12, 13 വാർഡിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെ തെരുവ്നായയുടെ ആക്രമണമുണ്ടായത്. ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി , വടക്കേടത്ത് വിശ്വൻ, ബ്ലാത്തിത്തറ സൗദാമിനി, അനന്തു,  എന്നിവരടക്കം ആറുപേർക്ക് കടിയേറ്റത്.  അക്രമാസക്തനായി പരക്കം പാഞ്ഞ നായ വഴിയോരത്തു കണ്ട മറ്റ് തെരുവുനായ്ക്കളേയും കടിച്ചതോടെ ജനം പരിഭാന്ത്രി യിലാണ്. നായ വേമ്പനാട്ട് കായലോരത്തേക്കാണ് പാഞ്ഞത്.

Hot Topics

Related Articles