ഉത്തര കേരളത്തിലാദ്യമായി ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്. പരിചയ സമ്പന്നനായ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്മാര്‍, പള്‍മണോളജിസ്റ്റുമാര്‍, അനസ്തറ്റിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റിന് പൂര്‍ണ്ണസജ്ജമായ ഓപ്പറേഷന്‍ തിയ്യറ്റര്‍, പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഐ സി യു തുടങ്ങിയവ ഉള്‍പ്പെടെയുള്ള അനേകം സൗകര്യങ്ങളും സജ്ജീകരണങ്ങളും ശ്വാസകോശം മാറ്റിവെക്കല്‍ ചികിത്സയ്ക്ക് അനിവാര്യമാണ്.

Advertisements

വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ ആദ്യ സെന്റര്‍ എന്ന പ്രത്യേകതയും ലഭ്യമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബാംഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും.’ ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ‘നിലവില്‍ വൃക്കമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റ്, എന്നിവയില്‍ നിലനിര്‍ത്തുന്ന ഉയര്‍ന്ന വിജയനിരക്കും ഈ നേട്ടം കൈവരിക്കുന്നതില്‍ പരിഗണിക്കപ്പെട്ടു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. അനില്‍ജോസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ കാര്‍ഡിയോതെറാസിക് സര്‍ജന്‍), ഡോ. മധു കല്ലാത്ത് (റീജ്യണല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്, ആസ്റ്റര്‍ മിംസ്) , ഡോ.ശരത് (കൺസൽട്ടൻറ് കാർഡിയാക് അനസ്തറ്റിസ്റ്റ്) ലുക്മാൻ പൊന്മാടത്ത് (സി ഒ ഒ ആസ്റ്റർ മിംസ് )എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles