പാറത്തോട് ഗ്രാമപഞ്ചായത്തിൽ അശരണർക്ക് തണലായി വാതിൽപ്പടിസേവനം ആരംഭിച്ചു

പാറത്തോട് :പാറത്തോട് ഗ്രാമപഞ്ചായത്തിൽ വാതിൽപടി സേവനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 1,151 പേർക്ക് സേവനം ലഭ്യമാകുന്ന രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുകയും, സേവനം വീട്ടുപടിക്കലെത്തിക്കുന്നതിനുമായി 38 സന്നദ്ധ പ്രവർത്തകരേയും സജ്ജമാക്കുകയുണ്ടായി. ഇതിൻറെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിിലെ ഗദ്‌സമനി പള്ളി പാരിഷ് ഹാളിൽ നടന്നു.പഞ്ചാായത്ത് പ്രസിഡണ്ട്.ഡയസ് മാത്യു കോക്കാട് അദ്ധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ ബിനു ജോൺ ഉൽഘാടനം ചെയ്തു.

Advertisements

പഞ്ചായത്ത് വൈസ്പ്രസിഡൻറ് .സിന്ധു മോഹനൻ;.ഗദ്‌സമനി പള്ളി വികാരി ജനറൽ റവ.ഫാ.ജോയ് നിരപ്പേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ .മോഹനൻ റ്റി.ജെ, വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ .ജോണിക്കുട്ടി മഠത്തിനകം, സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ .വിജയമ്മ വിജയലാൽ, .അന്നമ്മ വർഗീസ്, വാർഡ് മെമ്പർമാരായ കെ,പി സുജീലൻ, റ്റി.രാജൻ, കെ.കെ ശശികുമാർ, സോഫി ജോസഫ്, സുമിന അലിയാർ, അലിയാർ കെ.യു, ജോളി തോമസ്, ആൻറണി ജോസഫ്, ബിജോജി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജെയിംസ്, സിയാദ് കെ.എ , ബീനാ ജോസഫ്, ജിജി ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി .അനൂപ് എൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles