കുഞ്ചൻ നമ്പൃാർ ജനരഞ്ന പുരസ്കാരം മന്ത്രി വി.എൻ.വാസവന് സമർപ്പിച്ചു

കോട്ടയം : കിടങ്ങൂർ കുഞ്ചൻ നമ്പൃാർ സാംസ്കാരിക സമിതി യുടെ “കുഞ്ചൻ നമ്പൃാർ ജനരഞ്ന പുരസ്കാരം മന്ത്രി വി.എൻ.വാസവൻ ജസ്റ്റിസ് കെ.ടി.തോമസ് സമ്മാനിച്ചു.
കോട്ടയം പ്രസ്ക്ളബ് പ്രസിഡണ്ട് ജോസഫ് സെബാസ്റ്റൃൻ അധ്യക്ഷത വഹിച്ച സമ്മേളനം
യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ “പച്ചിലകൂട്ടിലെ കിളിമെഴികൾ” കവിതാസമാഹാരം മന്ത്രി വി എൻ വാസവൻ സാമവേദാചാരൃൻ ഡോ. തോട്ടം ശിവകരൻ നമ്പൂതിരിക്ക് നല്കി പ്രകാശനം ചെയ്തു.

Advertisements

മലയാളം ന്യൂസ് കോട്ടയം ബ്യുറോ ചീഫ് എസ് സനിൽകുമാർ പുസ്തകം ഏറ്റുവാങ്ങി. പ്രസന്നൻ ആനിക്കാട് , പച്ചില സാംസ്കാകിക സമിതി സെക്രട്ടറി കെ ഡി ജോസ്, കുഞ്ചൻ നമ്പൃാർ സാംസ്കാരിക സമിതി പ്രസിഡണ്ട് സഞ്ജീവ് വി പി നമ്പൂതിരി , രാജു ആനിക്കാട് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles