കോട്ടയം മണർകാട് പള്ളിയിൽ നാളെ നട അടയ്ക്കും; അടയ്ക്കുന്നത് എട്ട് നോമ്പിന് തുറന്ന നട

കോട്ടയം : മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ന‍ട അടയ്ക്കൽ ശുശ്രൂഷ നാളെ നടക്കും. രാവിലെ 7ന് കുർബാന – തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസിൻ്റെ പ്രധാന കാര്‍മ്മികത്വത്തിൽ. വൈകിട്ട് 5ന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് നടയടയ്ക്കും.  യൂഹാനോൻ മാർ മിലിത്തിയോസ് കാർമ്മികത്വം വഹിക്കും.

എട്ടു നോമ്പ് പെരുന്നാൾ ആചരണത്തിൻ്റെ ഭാ​ഗമായി പെരുന്നാളി​ൻ്റെ ഏഴാം ദിനത്തിലാണ് വിശുദ്ധ ദൈവമാതാവിൻ്റെയും ഉണ്ണിയേശുവിൻ്റെയും ഛായാചിത്രം ദർശനത്തിനായി തുറന്നത്.കത്തീഡ്രലിന്റെ പ്രധാന ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവന്റെയും ഛായാചിത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറക്കുന്നത്.

Hot Topics

Related Articles