നല്ല ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികൾ സഹായിക്കും. ബ്രൊക്കോളി, ചീര, കോളിഫ്ലവർ, കാബേജ്, മുരിങ്ങയില തുടങ്ങി നിരവധി ഇനം ഇലക്കറികൾ വിപണിയിൽ ലഭ്യമാണ്. ഹൃദയത്തിൻറെ ആരോഗ്യം മുതൽ ശരീരഭാരം നിയന്ത്രിക്കാൻ വരെ ഈ ഇലക്കറികൾ സഹായിക്കും.
അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) പോഷകങ്ങളുടെ കലവറയാണ് ഇലക്കറികൾ. വിറ്റാമിനുകൾ, മിനറലുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്, അയേൺ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
2) വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്.
3) ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികൾ. അതിനാൽ വിളർച്ച ഒഴിവാക്കാൻ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
4) കാത്സ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
5) മഗ്നീഷ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഇലക്കറികൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് ദിവസവും ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താം.
6) ഇലക്കറികളിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിൻ എ. അതിനാൽ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
7) ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് ക്യാൻസർ സാധ്യതയെ കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങൾ പറയുന്നു.
8) വിറ്റാമിനുകളും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
9) കലോറി വളരെ കുറഞ്ഞതും ഫൈബർ ധാരാളം അടങ്ങിയതുമായ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും.