പാല: പാലാ സ്വദേശി സതീഷ് ബാബുവിനെ ഭീഷണിപ്പെടുത്തി എന്ന കേസിൽ എസ്.എൻ.ഡി.പി യോഗം മുൻ വക്താവ് അഡ്വ. കെഎം സന്തോഷ് കുമാറിനെ കോടതി വിട്ടയച്ചു. സന്തോഷ് കുമാർ അടക്കമുള്ള നാലു പ്രതികളെയാണ് കോടതി വിചാരണ ആരംഭിക്കും മുൻപ് തന്നെ വിടുതൽ ചെയ്തത്. കേസിലെ പ്രതികളായ അഡ്വ. കെ.എം. സന്തോഷ്കുമാർ , മാറിടം തടമുറി സുരേഷ്കുമാർ , മാറിടം തടമുറിയിൽ റ്റി.കെ. സോമൻ , വലവൂർ പി.കെ. അനീഷ് എന്നിവരെയാണ് പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ജി പത്മകുമാർ വിട്ടയച്ചത്.
പാലാ മൂന്നാനി ഭാഗത്ത് കരുണ ആശുപത്രി എന്ന പേരിൽ വിഷചികിത്സയും തിരുമ്മും നടത്തുന്ന ആയുർവ്വേദ വൈദ്യനായ ഡോക്ടർ സതീഷ് ബാബുവിനെ ഭീഷണിപ്പെടുത്തിയെന്ന് കേസിലാണ് നടപടി. 2018 ജൂൺ 19 ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മീനച്ചിൽ യൂണിയൻ എസ്.എൻ.ഡി.പി. യൂണിയൻ പ്രാർത്ഥനാ ഹാളിൽ ചേർന്ന ശാഖ ഭാരവാഹികളുടെ യോഗത്തിൽ സന്തോഷ് കുമാർ ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ കേസിൽ സന്തോഷ് കുമാറിനെയോ കൂട്ടുപ്രതികളെയോ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. കോടതിയിൽ നിന്നും വിചാരണയ്ക്കായുള്ള സമൻസ് എത്തിയപ്പോൾ മാത്രമാണ് ഇവർ കേസിനെ പറ്റി അറിഞ്ഞത്. തുടർന്ന് അഡ്വ. കെഎം സന്തോഷ് കുമാർ കോടതിയിൽ ഹർജി നൽകുകയായിരുന്നു. കേസ് പരിഗണിച്ച കോടതി ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ് എന്ന് കണ്ടെത്തി പ്രതികളെ വിട്ടയച്ചു.
ഈ കേസിൽ സന്തോഷ് കുമാർ നൽകിയ വിടുതൽ ഹർജി വിശദമായി പരിശോധിച്ചു കോടതി പ്രോസിക്യൂഷന്റെ വാദവും കേട്ടു. തുടർന്നാണ് പാലാ മജിസ്ട്രേറ്റ് സന്തോഷ് കുമാറിനെയും മറ്റു പ്രതികളെയും കുറ്റ വിമുക്തരാക്കിയത്. സന്തോഷ് കുമാറി നെതിരെ പരാതിക്കാരനായ സതീഷ് ബാബു എഫ്.ഐ. മൊഴിയിൽ ആരോപിച്ച് യാതൊരു കുറ്റകൃത്യങ്ങളും നിലനിൽക്കുന്നതല്ലായെന്നും കോടതി കണ്ടെത്തി. സന്തോഷ്കുമാറിന് വേണ്ടി അഭിഭാഷകരായ സിറി യക് ജെയിംസ്, കെ.കെ. സ്നേഹജൻ, എ.എസ്. അനിൽകുമാർ എന്നിവർ കോടതിയിൽ ഹാജരായി.