ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ പരീക്ഷിക്കുകയാണ് സര്‍ക്കാരും ഇതര മതസമൂഹവും; ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഹിന്ദുവിരുദ്ധ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം : ഹിന്ദു നേതൃസമ്മേളനം

കോട്ടയം : ഹിന്ദുവിരുദ്ധ നിലപാടുകളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കോട്ടയത്തു നടന്ന ഹിന്ദു നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയെ പരീക്ഷിക്കുകയാണ് സര്‍ക്കാരും ഇതര മതസമൂഹവും.ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സമ്മേളനം വിലയിരുത്തി.

Advertisements

മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമികള്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് സ്വാമി അനുഗ്രഹ പ്രഭാഷണവും നടത്തി. അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡണ്ട് പി എസ് പ്രസാദ് അധ്യക്ഷനായി. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹിന്ദു വിരുദ്ധ ഭരണകൂടമാണ് കേരളം ഭരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഴിഞ്ഞത്തും തിരുവനന്തപുരം അഗ്രഹാരം പൊളിച്ചു നീക്കുന്ന തീരുമാനത്തിലും, ക്ഷേത്ര ഭരണവും ക്ഷേത്ര സ്വത്തും കയ്യടക്കുന്നതിലും, എസ് സി , എസ് ടി സംവരണവും പദവിയും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കു നല്‍കുന്നതില്‍ പിന്തുണയ്ക്കുന്നതിലുള്ള സര്‍ക്കാര്‍ നിലപാടിലും ഹിന്ദു വിരുദ്ധ സമീപനം പ്രത്യക്ഷത്തില്‍ തെളിയുകയാണെന്ന് നീലകണ്ഠന്‍ മാഷ് പറഞ്ഞു,
ജില്ലാ ജനറല്‍ സെക്രട്ടറി കെ യു ശാന്തകുമാര്‍ വിഷയാവതരണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ് ബിജു മുഖ്യപ്രഭാഷണം നടത്തി.

സംഘടിത മതന്യൂനപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദ രാഷ്ട്രീയത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളില്‍ ഗുരുതരമായ വീഴ്ചയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തി വരുത്തുന്നതെന്നും സമ്മേളനം കുറ്റപ്പെടുത്തി.

അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 16ന് കോട്ടയം കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണന നടത്താനും സമ്മേളനം തീരുമാനിച്ചു.
നേതൃ സമ്മേളനത്തില്‍ 34സംഘടനകളില്‍ നിന്നായി 65സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

സാമൂഹ്യനീതി കര്‍മസമിതി ഭാരവാഹികളായി ചെയര്‍മാന്‍ സുരേന്ദ്രന്‍ പിള്ള, വൈസ് ചെയര്‍മാന്‍ എം സത്യശീലന്‍, ദിലീപ് പുതുപ്പള്ളി, സംയോജക് സി. എസ് നാരായണന്‍കുട്ടി, സഹ സംയോജക് വി. എന്‍, സോമന്‍ . എസ്. ജയ്മോന്‍ . എന്നിവരടങ്ങുന്ന 51അംഗ ഭാരവാഹികളെ തീരുമാനിച്ചു.

Hot Topics

Related Articles