ദിനം പ്രതി എത്തുന്നത് 1 ലക്ഷം അയ്യപ്പ ഭക്തർ; ഇതുവരെ ലഭിച്ചത് 125 കോടി; ശബരിമല നടവരവിൽ വൻ വർധന

പത്തനംതിട്ട: ശബരിമല നടവരവിൽ വൻ വർധന. ശബരിമലയിൽ ഈ സീസണിൽ ഇതുവരെ 125 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ദേവസ്വം ബോർഡിന് വലിയ ആശ്വാസം നൽകുന്നതാണ് ശബരിമല നട വരവിന്റെ കണക്കുകൾ. തീർത്ഥാടന കാലം ആരംഭിച്ച് ആദ്യ 24 ദിവസത്തെ കണക്കുകളാണ് ദേവസ്വം ബോർഡ് പുറത്തു വിട്ടത്. അപ്പം അരവണ വിൽപ്പനയിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചതെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശരാശരി ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് ദിനം പ്രതി സന്നിധാനത്ത് ദർശനത്തിനായി എത്തുന്നത്. ശബരിമലയിൽ വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാദ്ധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.

വരാനിരിക്കുന്നത് അവധി ദിവസങ്ങളായതിനാൽ കൂടുതൽ പേർ ദർശനത്തിന് എത്തുമെന്നാണ് വിലയിരുത്തൽ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മരക്കൂട്ടം മുതൽ ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്ക് നിയന്ത്രിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മണിക്കൂറുകൾ ക്യൂ നിന്നാൽ മാത്രമാണ് ഭക്തർക്ക് ഇപ്പോൾ ശബരീശ ദർശനം ലഭിക്കുക.

Hot Topics

Related Articles