കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലെ എം ആര്‍ ഐ സ്‌കാനിംഗ് മുറിയുടെ ശീതികരണം തകരാറിലായിട്ട് രണ്ട് ദിവസം ; സ്‌കാനിംഗ് നടക്കാത്തതിനാല്‍ ചികിത്സ വൈകുന്നു

ഗാന്ധിനഗര്‍:കോട്ടയം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന എം ആര്‍ ഐ മിഷ്യന്‍ തകരാറിലായിട്ട് രണ്ടു ദിവസം.ഇതോടെഅത്യാഹിതവിഭാഗത്തില്‍ എത്തുന്നരോഗികള്‍ ഉള്‍പെടെ സ്‌കാനിഗിന് മാസങ്ങളായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രോഗികളും മെഡിക്കല്‍ കോളജിലെത്തിയ ശേഷം മടങ്ങുകയാണ്. ശീതീകരണമിഷ്യന്‍ തകരാറിലായതാണ് സ്‌കാനിംഗ് മുടങ്ങാന്‍ കാരണം.എ സി തകരാറിലായതിനെ തുടര്‍ന്ന് ചില രോഗികളെ സ്‌കാനിംഗിന് വിധേയരാക്കിയിരുന്നുവെങ്കിലും രോഗികള്‍ എല്ലാം അസ്വസ്തത പ്രകടിപ്പിച്ചതിനാല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നുഒരു ദിവസം (24 മണിക്കൂര്‍) ശരാശരി എംആര്‍ഐ സ്‌കാനിംഗ് ആണ് നടക്കുന്നത്. സ്‌കാനിംഗ് നടക്കാത്തതിനാല്‍ രോഗനിര്‍ണ്ണയം നടത്തുവാന്‍ കഴിയാതെ ഡോക്ടര്‍മാരും ബുദ്ധിമുട്ടുകയാണ്.
വളരെ ഉയര്‍ന്ന ചിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്‌കാന്‍ ചെയ്യേണ്ട അവസ്ഥ സാധാരണക്കാരായ രോഗികളെ വലക്കുകയാണ്

Hot Topics

Related Articles