സാംസ്‌കാരിക ജീർണതയ്‌ക്കെതിരെ എഴുത്തുകാർ പ്രതികരിക്കണം :കുരീപ്പുഴ

തലയോലപ്പറമ്പ് :പുതു കാലത്ത് സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമാണെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ.
തലയോലപ്പറമ്പിൽ യുവകലാസാഹിതി സാംസ്‌കാരികോത്സവം ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

വാക്കാണ് എഴുത്തുകാരന്റെ ആയുധം. സാംസ്‌കാരിക ജീർണതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ എഴുത്തുകാർ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. കെ. ഡി. വിശ്വനാഥന്റെ ‘കാലത്തിന്റെ കണ്ണാടി ‘എന്ന കവിതാ സമാഹാരവും അദ്ദേഹം പ്രകാശനം ചെയ്തു. സി. കെ. ആശ എം. എൽ. എ പുസ്തകം ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാബു പി. മണലോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി .പി.ഐ ജില്ലാ സെക്രട്ടറി വി. ബി. ബിനു, മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാൻ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ. വി ജോസഫ്, റ്റി. എൻ. രമേശൻ, കെ. അജിത് എക്സ് എം. എൽ. എ, എം. ഡി. ബാബു രാജ്, വൈ. സുധാശു, എം.കെ ഷിബു, അനി ചെള്ളാങ്കൽ, പി. രാജീവ്‌, അരവിന്ദൻ കെ. എസ്. മംഗലം,കെ. ആർ പ്രവീൺ, വൈക്കം ഭാസി, ആർട്ടിസ്റ് വൈക്കം പ്രഭ, ഇ. എം. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles