സുഹൃത്തുക്കൾക്ക് നേരെ വടിവാൾ വീശി അക്രമം: വാഴൂർ സ്വദേശി മണിമല പോലീസിന്റെ പിടിയിലായി

കോട്ടയം : സുഹൃത്തുക്കളുടെ നേരെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.വാഴൂർ കന്നുക്കുഴി ഭാഗത്ത് കടവന്നപ്പുഴ വീട്ടിൽ ശിവൻകുട്ടി നായർ മകൻ ഹനുമാൻ രാജീവ് എന്ന് വിളിക്കുന്ന രാജീവ് കെ.എസ് (38) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ ചാമംപതാൽ ഷാപ്പിന് സമീപത്ത് വച്ച് മദ്യപിക്കുകയും ഇവർ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. 

Advertisements

തുടർന്ന് രാജീവ് സ്ഥലത്തുനിന്ന് പോവുകയും വടിവാളുമായി തിരിച്ചെത്തി സുഹൃത്തുക്കളെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് മണിമല സ്റ്റേഷനിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്. മണിമല എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സുരേഷ്, എ.എസ്.ഐ മാരായ റോബി ജെ ജോസ്, സുനിൽകുമാർ, സി.പി.ഓ മാരായ ടോമി, അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ   കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles