കോട്ടയം പൊൻകുന്നത്ത് കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം: കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ 

കോട്ടയം : കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊറ്റപള്ളി വളച്ചുകെട്ടി അമ്പലം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജയപ്രദീപ്  (21)  എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ ഉച്ചയോടുകൂടി പൊൻകുന്നം – പാലാ റോഡിൽ എലിക്കുളം ഭാഗത്ത് വച്ച് നടന്നു പോവുകയായിരുന്ന വീട്ടമ്മയെ  ഇയാൾ ഓടിച്ചിരുന്ന ഇന്നോവ കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.അപകടത്തെ തുടർന്ന്  പൊൻകുന്നം പോലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഓ എൻ. രാജേഷിന്റെ   നേതൃത്വത്തിലുള്ള    പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisements

Hot Topics

Related Articles