ഇടുക്കി : ഗ്രീറ്റിംഗ്സ് കാര്‍ഡ് നിര്‍മ്മാണത്തില്‍ ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നേടി ഇടുക്കിക്കാരി. കമ്പിളികണ്ടം പാറയടിയില്‍ ഗിരീഷ് – അമ്പിളി ദമ്പതികളുടെ മകള്‍ ഐശ്വര്യക്കാണ് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ നിര്‍മ്മിച്ചതിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലഭിച്ചത്. ഒരു മണിക്കൂര്‍കൊണ്ട് 8 കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് നേട്ടം കരസ്ഥമാക്കിയത്. മണിക്കൂറുകള്‍ സമയമെടുത്തു നിര്‍മ്മിക്കുന്ന ഗ്രീറ്റിംഗ്സ് കാര്‍ഡുകള്‍ അതിവേഗത്തില്‍ നിര്‍മ്മിക്കുന്ന ഐശ്വര്യയ്ക്ക് നിരവധി പേര് ഇതിനകം അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഈ നേട്ടത്തിന് ഇന്ത്യാ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലഭിച്ചിരുന്നു. പിന്നീടാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഐശ്വര്യയെ തേടിയെത്തിയത്. ചെമ്പകതൊഴു ഗവ. ട്രൈബല്‍ എല്‍. പി. സ്കൂളിലെ അധ്യാപികകൂടിയാണ് ഐശ്വര്യ.