അവശ്യ മരുന്നുകൾ ഇല്ല: രോഗികൾ നെട്ടോട്ടത്തിൽ

അമ്പലപ്പുഴ: കോടികൾ ചെലവഴിച്ച് നിർമാണ പ്രവർത്തനം നടക്കുമ്പോഴും അവശ്യ മരുന്നുകൾ ഇല്ല. രോഗികൾ നെട്ടോട്ടത്തിൽ. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളാണ് മരുന്നിനായി നെട്ടോട്ടമോടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു മെച്ചപ്പെട്ട ചികിത്സക്കുമായി   കേന്ദ്ര,  സംസ്ഥാന സർക്കാരുകൾ കോടികളാണ് ചെലവഴിക്കുന്നത്.ഇവയിൽ കുറേ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി.മറ്റു ചിലതിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവശ്യമരുന്നുകൾ ഇപ്പോഴും ലഭ്യമല്ല. സൗജന്യമായി മരുന്ന് നൽകുന്ന ഫാർമസിയിലും കുറഞ്ഞ നിരക്കിൽ മരുന്നുകൾ നൽകുന്ന കാരുണ്യയിലും ഭൂരിഭാഗം മരുന്നുകളും ലഭ്യമല്ല. ക്യാൻസർ, വൃക്ക രോഗികൾക്കാവശ്യമായ കൂടിയ നിരക്കിലുള്ള അവശ്യമരുന്നുകൾ ആശുപത്രിയിൽ ഇല്ലാത്തതിനാൽ കുടിയ നിരക്കിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് രോഗികൾ അവശ്യ മരുന്നുകൾ വാങ്ങുന്നത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി സ്വദേശിയായ ഒരു രോഗിക്ക് ഓർത്തോ വിഭാഗത്തിൽ നിന്ന് മരുന്നിനായി കുറിച്ചു കൊടുത്തിരുന്നു.എന്നാൽ ഫാർമസിയിലും കാരുണ്യയിലും ഈ മരുന്ന് ഇല്ലാതിരുന്നതിനാൽ 470 രൂപ മുടക്കി സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങേണ്ടി വന്നു. ആശുപത്രിയിൽ നിസാര വിലയുള്ള മരുന്നുകൾ പോലുമില്ലെങ്കിലും എല്ലാ വിധ മരുന്നുകളും സമീപത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ആശുപത്രിയിൽ നിന്ന് അവശ്യ മരുന്നുകൾ ലഭിക്കാത്ത സ്ഥിതിയാണ്.തിരക്കുള്ള സമയം ഏറെ നേരം ക്യൂ നിന്ന് ഫാർമസി കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരമറിയുന്നത്.ആശുപത്രിയിലേക്ക് മരുന്നു വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസ് കോർപ്പറേഷന് മരുന്നുകൾ വാങ്ങിയ ഇനത്തിൽ കോടികൾ നൽകാനുള്ള

Advertisements

Hot Topics

Related Articles