കണ്ണൂര്‍: ട്രോളി ബാഗിന്റെ ഭാഗങ്ങള്‍ക്കു പകരം സ്വര്‍ണം ഘടിപ്പിച്ച് കടത്താനുള്ള ശ്രമം പൊളിഞ്ഞു. കണ്ണൂര്‍ സ്വദേശി സയീദ് ചോമ്പാലന്‍ നിന്നാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനായിരുന്നു. 15 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ട്രോളി ബാഗിലുള്ള നാലഞ്ച് ഭാഗങ്ങള്‍ മുറിച്ചെടുത്തു അതെ അളവില്‍ സ്വര്‍ണം നിര്‍മിച്ചു മെര്‍കുറി പ്ലെയ്‌റ് ചെയ്തു ആ മുറിച്ചെടുത്ത ഭാഗത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു.ഡെപ്യുട്ടി കമ്മീഷണര്‍ ജയകാന്ത്, സൂപ്രണ്ടുമാ രായ അസീബ് ചെന്നാട്ട്, ഇന്‍സ്പെക്ടര്‍മാരായ സൂര്വജ് ഗുപ്ത, പങ്കജ്, അശ്വിന, ഹവില്‍ദാര്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.