കളളന്മാരെ സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്

ആലപ്പുഴ: അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ സുരക്ഷയ്ക്ക് ഇന്നു മുതൽ നിരീക്ഷണ ക്യാമറകൾ സജ്ജം. സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനുകളിലും തീരപ്രദേശങ്ങളിയലും ഇടവഴികളുടെയും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് അർത്തുങ്കൽ പൊലീസിന്റെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. 35 സിസിടിവി ക്യാമറകളുടെ നിരീക്ഷണമാണ് ഇന്നുമുതൽ ഏർപ്പെടുത്തുന്നത്.മുൻപ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച 15 ക്യാമറകൾ കൂടാതെ 20 ക്യാമറകൾ കൂടി പുതിയതായി സ്ഥാപിക്കുന്നുണ്ട്.മുൻപ് സ്ഥാപിച്ച ക്യാമറകളിൽ പ്രവർത്തന രഹിതമായിരുന്നവ നന്നാക്കുന്നതോടൊപ്പം കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 20 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ ക്യാമറകളിലെ ദൃശ്യങ്ങൾ കാണുന്നതിനും നിരീക്ഷണത്തിനും സംവിധാനം ഒരുക്കിയിരിക്കുന്നത്.ബീച്ച്, അർത്തുങ്കൽ പള്ളി പ്രദേശം, ചെത്തി തീരം തുടങ്ങിയവ ആൾക്കാർ കൂടുതലായി എത്തുന്ന സ്ഥലങ്ങളാണ്. ആരാധനാലയങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.ക്രിസ്മസ്, പുതുവൽസരാഘോഷം, അർത്തുങ്കൽ ബസിലിക്ക പള്ളിയിലെ പെരുന്നാൾ തുടങ്ങിയ അടുത്തുവരുന്നതിനാൽ കടൽതീരമുൾപ്പെടെ പ്രദേശങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടും. ക്യാമറകൾ സ്ഥാപിക്കുന്നതോടെ ഇവിടെയെല്ലാം സുരക്ഷ ഒരുക്കാൻ കഴിയും. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ ഇന്ന് രാവിലെ 10 ന് നടന്ന പരിപാടി ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു. എഎസ്പി ജുവനപ്പുടി മഹേഷ് മുഖ്യാതിഥിയായി

Advertisements

Hot Topics

Related Articles