സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയർ ഇന്ന് മുതൽ

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയർ ഇന്ന് മുതൽ

Advertisements

സംസ്ഥാനത്ത് ഉടനീളം സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയറുകൾ ഇന്ന് മുതൽ ആരംഭിക്കും. ഉത്സവകാലത്ത് ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനു മായാണ് സപ്ലൈകോ ഫെയറുകൾ ആരംഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും.

ബ്രാൻഡ് ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവും ഉണ്ട്. മേള 2023 ജനുവരി 2 വരെ നീളും. താലൂക്ക് ഫെയറുകൾ ക്രിസ്മസ് മാർക്കറ്റുകൾ എന്നിവ ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം 8 വരെയാണ് വിപണന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം.

Hot Topics

Related Articles