സന്നിധാനത്ത് സദ്യ ഒരുക്കി ദേവസ്വംബോർഡ്

ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്ന് സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളിൽ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചു. വിഭവങ്ങൾ ഇലയിൽ വിളമ്പി ഭഗവാന് സമർപ്പിച്ചതോടെ ഇത്തവണത്തെ മണ്ഡല പൂജാ സദ്യയ്ക്ക് തുടക്കമായി.
ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത് കുമാർ, എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച്. കൃഷ്ണകുമാർ, സന്നിധാനം അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ നിതിൻ രാജ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles