കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ യുവാവിന്റെ പേഴ്സ് മോഷ്ടിച്ച് മോഷ്ടാവ് ഓടി : പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും പ്രതി രക്ഷപ്പെട്ടു: കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പേഴ്സും മൊബൈൽ ഫോണും മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി 

കോട്ടയം : കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ യുവാവിന്റെ പേഴ്സ് മോഷ്ടിച്ച മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. നാട്ടുകാരും യാത്രക്കാരും പ്രദേശത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ പേഴ്സ് മോഷണവും മൊബൈൽ ഫോൺ മോഷണവും നിത്യ സംഭവമാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. 

Advertisements

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. സ്റ്റാൻഡിൽ വന്നിറങ്ങിയ യുവാവിന്റെ മൊബൈൽ ഫോണും കവർന്നശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പരാതിക്കാരൻ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ്റ്റാൻഡിൽ മൊബൈൽ ഫോൺ പേഴ്സ് മോഷണം പതിവാണെന്നാണ് യാത്രക്കാരുടെ പരാതി. ബസ്റ്റാൻഡിൽ എത്തുന്ന ദീർഘദൂര യാത്രക്കാരുടെ മൊബൈൽ ഫോൺ സ്ഥിരമായി മോഷ്ടിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പലരും പരാതി നൽകാൻ മടിക്കുകയാണ് ചെയ്യുന്നത്. ദീർഘദൂര യാത്രക്കാരായതിനാൽ കോട്ടയത്തെ സ്റ്റേഷനിൽ പരാതി നൽകി അതിനു പിന്നാലെ നടക്കാൻ പലർക്കും സമയം ലഭിക്കാറില്ല.

ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുമ്പോൾ കാപ്പി കുടിക്കുന്നതിനും മറ്റും പുറത്തിറങ്ങുന്ന യാത്രക്കാരുടെ മൊബൈൽ ഫോണും പേഴ്സുമാണ് മോഷ്ടിക്കുന്നത്. ബസ് എടുക്കുന്ന സമയത്ത് മാത്രമാണ് പലരും മോഷണം നടന്ന വിവരം അറിയുന്നത്. സാഹചര്യത്തിൽ ബസ്റ്റാൻഡിൽ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം. 

Hot Topics

Related Articles