തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ 5 സ്കൂളുകളിൽ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 298 കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന “മൃഷ്ടാനം” പദ്ധതി ഉദ്ഘാടനം ചെയ്തു.
2 ലക്ഷം രൂപ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഇതിനായി ഉൾപ്പെടുത്തിയിരുന്നു.
വള്ളംകുളം ഗവ. യു പി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മൃഷ്ടാനം പദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു ഉൽഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമിത രാജേഷ്, വാർഡ് മെമ്പർമാരായ വിനീഷ്, അമ്മിണി ചാക്കോ, പ്രിയാ വർഗീസ്, ആർ ജയശ്രീ ,
ത്രേസ്യാമ്മ കുരുവിള, അനിൽ ബാബു, ബിജി ബെന്നി, എം എസ് മോഹനൻ, അനിൽ ബാബു, കെ കെ വിജയമ്മ, ഷേർലി ജെയിംസ്, പ്രഥമ അധ്യാപിക സിന്ധു എലിസബേത്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ 5 സ്കൂളുകളിൽ മൃഷ്ടാനം പദ്ധതി തുടങ്ങി
Advertisements