ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തീപിടുത്തം; രണ്ടുലക്ഷം രൂപയുടെ നാശ നഷ്ടം

മാത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പെരിങ്ങോം ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.

Advertisements

ഉപയോഗ ശൂന്യമായ സാധങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലെ ബ്ലീച്ചിംഗ് പൗഡര്‍, മറ്റു രാസവസ്തുക്കളും സൂക്ഷിക്കുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ആശുപത്രിയോടുചേര്‍ന്ന് റൂഫിംഗ് ഷീറ്റു കൊണ്ടു നിര്‍മ്മിച്ച മുറിയിലാണ് തീപിടുത്തമുണ്ടായത്. 50,000 രൂപയുടെ സാധന സാമഗ്രികള്‍ കത്തിനശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീപിടുത്തത്തില്‍ ഒന്നരലക്ഷത്തോളം രൂപയുടെ നാശ നഷ്ടമാണ് കെട്ടിടത്തിനുണ്ടായത്. സ്റ്റേഷന്‍ ഓഫീസര്‍ പി. വി.അശോകന്റെ നേതൃത്വത്തില്‍ സേനാ അംഗങ്ങളായ കെ.സുനില്‍ കുമാര്‍,ജയേഷ്‌കുമാര്‍, സജീവ്, വിനീഷ്, റിജിന്‍, ഹോം ഗാര്‍ഡുമായ ഷാജി ജോസഫ്, വി.കെ.രാജു, ജോസഫ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Hot Topics

Related Articles