കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി; പ്രതി അറസ്റ്റില്‍

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോബ് വെച്ചതായി ഫോണ്‍ വിളിച്ച് പറഞ്ഞയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി നാലുവയല്‍ സ്വദേശി പി.എ റിയാസാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു റെയില്‍വേ സ്റ്റേഷനില്‍ ബോബ് വെച്ചതായി ഇയാള്‍ അടിയന്തര സഹായത്തിനുള്ള എമര്‍ജന്‍സി നമ്പറായ 112ലേക്ക് ഫോണ്‍ വിളിച്ച് പറയുന്നത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹന്റെ നേതൃത്വത്തില്‍ എസ്.ഐ സി.എച്ച് നസീബാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles