സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസ് അല്ല, കശ്മീരുമല്ല, ഇത് നമ്മുടെ വട്ടവട

ഇത് സ്വിറ്റ്‌സര്‍ലണ്ടല്ല, യുഎസോ യുകെയോ അല്ല, കശ്മീര്‍ പോലുമല്ല. നമ്മുടെ നാട്ടിലെ വട്ടവടയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വട്ടവടയില്‍ അതിശൈത്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെണ്ടുവരയില്‍ തെന്മലയില്‍ പുജ്യം ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisements

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ മഞ്ഞുമൂടിയ നിലയിലാണ് കാണപ്പെടുന്നത്. വട്ടവടയില്‍ അതിശൈത്യം തുടരുകയാണ്. ഇന്ന് രാവിലെ 2 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയില്‍ മൂന്നും ചിറ്റുവര, കുണ്ടള മുന്നാര്‍ എന്നിവിടങ്ങളില്‍ രണ്ടും ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

വരുംദിവസങ്ങളില്‍ താപനില മൈനസ് ഡിഗ്രിയില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാകും. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്.

Hot Topics

Related Articles