കോട്ടയം: കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി ചുമതലയേറ്റ ഡോ. സി.വി. ആനന്ദബോസിന് നാളെ സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 3.30ന് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, ബിജെപി സംസ്ഥാന വക്താവ് എന്‍.കെ. നാരായണന് നമ്പൂതിരി, ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സ്റ്റെഫി തോമസ്, കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐ എന്നിവര്‍ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൗരാവലിയുടെ ഉപഹാരം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമര്‍പ്പിക്കും. ബിസിഎം കോളജിന്റെ ഉപഹാരം ബര്‍സാര്‍ ഫാ. ഫിലമോന് കളാത്ര സമ്മാനിക്കും. ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഓഡിറ്റോറിയത്തില്‍ എത്തണം