താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറിയുടെ 75 ആം വാർഷികം ജനുവരി 14,15 നും 

കോട്ടയം : താഴത്തങ്ങാടി ഇക്ബാൽ പബ്ലിക് ലൈബ്രറിയുടെ 75 ആം വാർഷികം ജനുവരി 14,15 തീയതികളിൽ നടക്കും. 14 ന് വൈകിട്ട് 6.30 ന് താഴത്തങ്ങാടി കുളപ്പുരക്കടവ് സ്റ്റേഡിയത്തിൽ പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്ന് അരങ്ങേറും.  പതിനഞ്ചാം തീയതി വൈകിട്ട് സുപ്രസിദ്ധ സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയും ഇമാം മജ്ബൂറും നയിക്കുന്ന സൂഫി സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമായിരിക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 9995901976, 8129148097. 

Hot Topics

Related Articles