ആത്മീയരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംയുക്ത കൂട്ടായ്മ : ‘സൗഹൃദം @’ മാർ പത്തനംതിട്ട ക്ലീമിസ് ഹാളിൽ നടന്നു

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് സപ്തതി ആഘോഷങ്ങളുടെ ഭാഗമായി അലുമ്നി
അസോസിയേഷന്റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മീയരംഗത്ത് പ്രവർത്തിക്കുന്നവരുടെ സംയുക്ത കൂട്ടായ്മ ‘സൗഹൃദം @’ മാർ ക്ലീമിസ് ഹാളിൽ നടന്നു. നിര്യാതരായവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സൗഹൃദത്തിന് തുടക്കമായത്.
പങ്കെടുത്ത എല്ലാവരും ഓർമ്മപുതുക്കലിൽ പങ്കെടുത്തു. ഒരിക്കൽ കൂടി കലാലയത്തിൽ എത്തിയവരെ കലാലയം സ്വീകരിച്ചു.

Advertisements

ഈ കൂടിചേരൽ ദീപ്തമായ ഓർമ്മകളുടെ പ്രതിഫലനമായി. തലമുറകളുടെ സംഗമവേദിയായി “സൗഹൃദം @ ” മാറി. തുമ്പമൺ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലിത്താ സൗഹൃദം ഉദ്ഘാടനം ചെയ്തു. എല്ലാ വേദികളും സമൂഹ നന്മയ്ക്കായി മാറണമെന്നും അതിനായി സൗഹൃദം പോലുള്ള കൂടിച്ചേരലുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് പ്രിൻസിപ്പാൾ ഡോ. ഫിലിപ്പോസ് ഉമ്മൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. എം ഓ ജോൺ, ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. ടൈറ്റസ് ജോർജ്ജ്, എം ബി ശ്രീകുമാർ, അഡ്വ. ഗീത സുരേഷ്, ഷാജഹാൻ എച്ച്, സി കെ അർജുനൻ, ഫാ. പ്രൊഫ. പി റ്റി ജോൺ പനാറയിൽ കോർ എപ്പിസ്ക്കോപ്പ, ഫാ. പ്രൊഫ. ജോർജ്ജ് മാത്യുകോർ എപ്പിസ്ക്കോപ്പ, ഫാ. റ്റി റ്റി തോമസ്, ഫാ. മാത്യൂ സഖറിയ, ഫാ. ഡോ. ജോർജ്ജ് മാത്യു, ഫാ. കെ സി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് സലിം പി ചാക്കോ, ജനറൽ സെക്രട്ടറി പ്രൊഫ. അനു പി റ്റി, ജോയിന്റ് സെക്രട്ടറി ഡോ. റാണി എസ് മോഹൻ, ഷാജി മഠത്തിലേത്ത്, സാമുവൽ കിഴക്കുപുറം, ഫാ. രാജു ഡാനിയേൽ മൈലപ്രാ, ഫാ. ജോർജ്ജ് പ്രസാദ്, ഫാ. റോയി സൈമൺ, സിസ്റ്റർ ഹന്നാ, സിസ്റ്റർ ക്രിസ്റ്റീന, ഫാ. ബിപിൻ യോഹന്നാൻ തുമ്പമൺ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles