ഏറ്റുമാനൂർ :മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 21-ന് കൊടിയേറി മാർച്ച് രണ്ടിന് ആറാട്ടോടുകൂടി സമാപിക്കും. എട്ടാം ഉത്സവമായ 28-നാണ് ഏഴരപ്പൊന്നാന ദർശനം.
Advertisements
ഉത്സവം സംബന്ധിച്ച് ഉദ്യോഗസ്ഥതല അവലോകന യോഗം മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പകൽപൂരം ഉത്സവത്തിന് ആലോചിച്ചിരുന്നുവെങ്കിലും ഉപദേശകസമിതി നിലവിലില്ലാത്ത സാഹചര്യത്തിൽ ഒഴിവാക്കാൻ തീരുമാനിച്ചു.
ബൈപ്പാസ് ഉൾപ്പെടെയുള്ള വഴികളിൽ വഴിവിളക്കുകൾ സ്ഥാപിക്കും. മാലിന്യ നിർമാർജനത്തിനും കുടിവെള്ള വിതരണത്തിനും സംവിധാനമൊരുക്കും. ഏഴര പ്പൊന്നാന ദർശനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഉത്സവത്തിന് മുൻപ് ക്ഷേത്രപരിസരത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും.