മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം നടത്തി യൂത്ത് കോൺഗ്രസ്‌

തിരുവല്ല : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കുറ്റൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാലാ ഉത്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബ്ലസൻ പാലത്തിങ്കൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ശിവൻപിള്ള, പോൾ തോമസ് , ടോണി ഇട്ടി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles