കുര്യനാട് : ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ പൂരം ഉത്രം മഹോത്സവവും 17-ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞവും ആരംഭിച്ചു . ഫെബ്രുവരി 8, 9 തീയതികളിൽ പൂരം ഉത്രം മഹോത്സവം . പയ്യന്നൂർ പെരികമന ശ്രീനാഥ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. മുൻകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നിട്ടുള്ള സപ്താഹങ്ങളിൽ ആചാര്യ – പൗരാണികരായിരുന്ന കല്ലറ ദിവാകരൻ നായർ , ഡോക്ടർ വി.കെ രാമചന്ദ്രൻ നായർ , കോനാട്ട് ദിവാകരക്കുറുപ്പ്, പി.കെ മുരളീധരൻ നായർ വിശ്വമംഗലം , വി കെ വിശ്വനാഥൻ കൃഷ്ണാലയം എന്നിവരെ ആദരിക്കും.
എല്ലാ ദിവസവും രാവിലെ 5.30 ന് പള്ളിയുണർത്തൽ, വ്യാഴാഴ്ച ഋഷഭാവതാരം, വൈകിട്ട് 6.45 ന് വിദ്യാഗോപാല മന്ത്രാർച്ചന നടക്കും. 3 – വെള്ളിയാഴ്ച നരസിംഹാവതാരം 4 ശനിയാഴ്ച ശ്രീകൃഷ്ണാവതാരം., ഉണ്ണിയൂട്ട്.5 ഞായറാഴ്ച രുഗ്മിണി സ്വയവരം . വൈകിട്ട് 6 ന് രുഗ്മിണീ സ്വയവര ഘോഷയാത്ര .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച സന്താനഗോപാലം വൈകിട്ട് 6.45 ന് സർവ്വൈശ്വര്യ പൂജ. ഫെബ്രുവരി 7 ചൊവ്വാഴ്ച കലശാഭിഷേകം, യജ്ഞ സമർപ്പണം. ഫെബ്രുവരി 8 ന് പൂരം മഹോത്സവ ദിവസം രാവിലെ അഷ്ട ൫വ്യ ഗണപതിഹോമം, കാഴ്ചശ്രീബലി, ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നവക പഞ്ചഗവ്യ അഭിഷേകം . 10 മണിക്ക് ചെറു കൊമ്പ് ജംഗ്ഷനിൽ നിന്നും കുംഭകുട ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 6 ന് ശ്രീബലി എഴുന്നള്ളത്ത് . പൂവത്തുങ്കൽ ജംഷനിൽ നിന്നും ദേശതാലപ്പൊലി. തുടർന്ന് ദീപാരാധന, കളംപാട്ട്, തിരുവാതിര,നൃത്തനൃത്യങ്ങൾ, പ്രസാദമൂട്ട് , മുടിയേറ്റ് –
ഫെബ്രുവരി 9 ന് ഉത്രം മഹോത്സവം . രാവിലെ 8.30 ന് കാഴ്ച ശ്രീബലി, 9 ന് തന്ത്രി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പ പൂജ. ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകിട്ട് 6 ന് ശ്രീബലി എഴുന്നള്ളത്ത് . ദീപാരാധന, കളംപാട്ട്, ദേശതാലപ്പൊലി, പ്രസാദമൂട്ട് 7.30 ന് തന്ത്രി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സർപ്പബലി, തുടർന്ന് ശ്രീവിനായക കലാക്ഷേത്രം കടുത്തുരുത്തി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, ഹരിപ്പാട് ശ്രീ രാധേയം അവതരിപ്പിക്കുന്ന ഭജൻസ് എന്നിവയാണ് പ്രധാന പരിപാടികൾ.