റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്;തീരുമാനം ധനനയ സമിതിയുടേത്;റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി ; ബാങ്ക് വായ്പ പലിശ നിരക്കുകള്‍ ഇനിയും കൂടും

മുംബൈ :രാജ്യാന്തര സാമ്പത്തിക മാന്ദ്യ സാഹചര്യത്തില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ തുടങ്ങി വച്ച പലിശ നിരക്കുയര്‍ത്തലിന്റെ പാതയിലായിരുന്നു റിസര്‍വ് ബാങ്കും.
നിരക്കുയര്‍ത്തലിന്റെ ചക്രം അവസാനിക്കാറായെന്ന സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നത്. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ 6 ശതമാനത്തിന് താഴെയായി തുടരുന്നു. എന്നാൽ ഒരു തവണ കൂടി ആര്‍ബിഐ റിപ്പോ നിരക്ക് ഉയർത്തി.

Advertisements

നിരക്ക് ഉയർത്തിയതോടെ വ്യക്തിഗത- ഭവന-വാഹന വായ്പകള്‍ക്കടക്കം പലിശ നിരക്കും വർധിച്ചു.അടിസ്ഥാന നിരക്കധിഷ്ഠിതമായ ബാങ്ക് വായ്പകള്‍ക്കാകും പലിശ ഭാരം. ഈ വിഭാഗത്തിലെ വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുക അഥവാ ഇഎംഐ കൂടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരക്കുയര്‍ത്തിയ ശേഷം, വരുന്ന കുറേ മാസങ്ങള്‍ പണപ്പെരുപ്പത്തോത് നിരീക്ഷിക്കാനാണ് കേന്ദ്ര ബാങ്ക് നീക്കം.മേയ് മുതലാണ് ആര്‍ബിഐ നിരക്കുയര്‍ത്തലിലേക്ക് കടന്നത്. ഇതുവരെ ഉയര്‍ത്തിയത് രണ്ടേകാല്‍ ശതമാനം.

Hot Topics

Related Articles